Wednesday, April 26, 2023

പെണ്ണു കഅനല്‍

ഒരു തമാശ നിങ്ങളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

ഒരു പെണ്ണ്

Ente veetil thanne jeevikuvan patumo enikuu..😔.

Friday, April 3, 2009

പൂമ്പാറ്റ


മുകളില്‍ തെളിഞ്ഞ നീലാകാശം,താഴേ പച്ചപ്പരവതാനി പോലെ പച്ചപ്പുല്‍പ്പരപ്പു...ദൂരെനിന്നുംനോക്കിയാല്‍ ആകാശം പച്ചപ്പുല്‍പ്പരപ്പിലേക്കു ഇറങ്ങി വന്നതാണെന്നേ തോന്നു...നല്ല കുളിര്‍മ്മയേകുന്ന സുന്ദരമായ അന്തരീക്ഷം.ആ പുല്‍ത്തകിടിയില്‍ നടുക്കായി ഒരു വലിയ പൂന്തോട്ടം. അതിലെ പൂക്കളെയും ചെടികളെയും നോക്കി ഒരു പെണ്‍കുട്ടി അതിനിടയില്‍ക്കൂടി നടക്കുന്നു.ആ ഡ്രെസ്സില്‍ അവളെ കാണാന്‍ എന്തൊരു ഭങ്ങി ,മുട്ടിന്റെ താഴെ വരെയുള്ള ഒരു നീളന്‍ വെളുത്ത ഉടുപ്പു,അതിനു മുകളില്‍ കുടെ ചോക്ലേറ്റ് കളറിലെ ചെറിയ ഉഡുപ്പു,കൈയില്‍ ഒരു കുട്ടയുമായി മൂളിപ്പാട്ടുംപാടി അവള്‍ അങ്ങനെ നടക്കുന്നു.എന്നും രാവിലെയുംവൈകിട്ടും അവള്‍ ഇവിടെ വരും .


ഇത്ത്രയുമാണു അവളുടെ ചെറിയ ലോകം....


അവള്‍ക്കും അതാണിഷ്ടം ,ഒത്തിരികൂട്ടുകാര്‍ ഒന്നും അവള്‍ക്കില്ല,പൂക്കളുടെയും കിളികളുടെയും കധപറയൂന്ന കുറച്ചു കൂട്ടുകാരേ അവള്‍ക്കുണ്ടായിരുന്നുള്ളു,അതു കേള്‍ക്കാനായിരുന്നു അവള്‍ക്കിഷ്ടവും.പൂന്തൊട്ടത്തില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു ചെറിയ കുടില്‍ കാണാം.അതാണവളുടെ കുടില്‍ അവിടെ അവളുടെ അചനും അമ്മയും അവളെയും കാത്തിരിക്കും,എന്നും രാത്രിയില്‍ കിടക്കുംപോള്‍ അവള്‍ക്കു, സംകടം വരും എന്നും അവള്‍ അവര്‍ക്കു വേന്ടി പ്രാര്‍ത്ധിക്കും അവരെ നന്നായി നോക്കാന്‍ പറ്റണെ അവര്‍ക്കെന്നും ഞാന്‍ ഉണ്ടായിരിക്കണേ ഞാന്‍, പോയാല്‍ അവര്‍ക്കു ആരാ ഉള്ളതു എന്നൊക്കെ ഓര്‍ത്തു അവള്‍ എപ്പോളും വിഷമിച്ചു കരയും .....


അങ്ങനെ ഇരിക്കെ ഒരു ദിവസം അവള്‍ ദൂരെ ഒരു പൂന്തോട്ടത്തില്‍ എത്താന്‍ ഇടയായി,അവള്‍ അറിയാത്ത അവളെ അറിയാത്ത സ്തലങ്ങള്‍,കുറേ ആളുകള്‍ അവള്‍ക്കാകെ പേടിയായി,നേരം വൈകുംന്തോറും അവള്‍ക്കാകെ വിഷമമായി, അവളുടെ അടുത്തു അച്ചനേയും അമ്മയേയും കാണാനില്ല, അവര്‍ അങ്ങു ദൂരെയാണു ,അവരെ ഓറ്തു അവള്‍ ഒരുപാടു കരഞ്ഞു, കരഞ്ഞു കരഞ്ഞു രാത്രി എപ്പോളോ അവള്‍ ഉറങ്ങി,പതിവുപോലെ രാവിലെ പൂന്തോട്ടത്തിലേയ്ക്കു വാടിയ മുഖവുമായി അവള്‍ ഇറങ്ങി,പൂക്കളുടെ ഇടയിലൂടെ നടക്കുമ്പോളും അവളുടെ മനസു അവിടെ എങ്ങും ഇല്ലായിരുന്നു,ആര്‍ക്കോ വേണ്ടി അവള്‍ അവിടെ ജീവിച്ചു പോന്നു.....


അവളുടെ ജീവിതത്തിലേക്കു പുതിയ കൂട്ടുകാര്‍ വന്നു ,പുതിയ പുതിയ കാര്യങ്ങളൊക്കെ അവള്‍ അറിഞ്ഞു ,പഠിച്ചു, രാത്രിയില്‍ ഉറങ്ങാന്‍ കൂടെ ഒത്തിരി കൂട്ടുകാര്‍,കധ പറയാന്‍ ഒത്തിരി കൂട്ടുകാര്‍..അവള്‍ മൂളിപ്പാട്ടു പാടാന്‍ തുടങ്ങി,പിന്നെ കൂട്ടുകാര്‍ക്കുവേണ്ടി പാടാന്‍ തുടങ്ങി,അവളുടെ പാട്ടു കേട്ടിരിക്കാന്‍ കൂട്ടുകാര്‍ ഇഷ്ടപ്പെട്ടു,എന്തെന്നില്ല്ലാതെ അവള്‍ സന്തോഷിക്കാന്‍ തുടങ്ങി,അവളുടെ അച്ചനേയും അമ്മയേയും മറന്നു,അവളുടെ പഴയ പൂന്തോട്ടം മറന്നു,പഴയതു ഓര്‍ക്കാന്‍ പോലും അവള്‍ക്കുസമയം ഇല്ല,പുതിയതുമായി അവള്‍ നന്നായി പൊരുത്തപ്പെട്ടുകഴിഞ്ഞു,ഇപ്പോള്‍ ഇവരൊന്നും ഇല്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ലെന്നായി,പൂന്തൊട്ടത്തില്‍ പൊകാതെ ആയി,ഇപ്പോള്‍ അവളുടെ ലോകത്തില്‍ കുറെ കൂട്ടുകാരും,കുറെ മോഹങ്ങളും ,അതിലേറെ സ്വപ്നങ്ങളും ആയി ഒരു പൂംബാറ്റയെ പോലെ അവള്‍ പാറി നടന്നു,അവളുടെ ഈ സന്തോഷം കണ്ടിട്ടു ആരോമനപൂര്‍വ്വം ചെയ്തപോലെ അതും സംഭവിച്ചു......


അവളുടെ പുതിയ കൂട്ടുകാര്‍ക്കു തിരികെ പോകാന്‍ സമയം ആയി,ഒരോരുത്തരായി പോകാന്‍ തുടങ്ങി അവള്‍ നിസ്സഹായതയായി നോക്കി നിന്നു അവസാനം അവള്‍ക്കേറ്റവും എഷ്ടപ്പെട്ട കൂട്ടുകാരിയുടെ അടുത്തേക്കു ഓടിച്ചെന്നു......എന്നാല്‍ ആരും അവളെക്കൊണ്ടുപോയില്ല,എല്ലാവരും അവളുടെ അടുത്തുനിന്നും പോയി... ആരും ഇല്ല ഇപ്പോള്‍ അവളുടെ അടുത്തു...അവളെ ആര്‍ക്കും വെണ്ടാതായി...എല്ലവരും പോയി അവള്‍ ഒറ്റക്കായി.ഇനി എന്തു ചെയ്യും,കുറേക്കാലത്തിനു ശേഷം അന്നാദ്യമായി അവളുടെ വീട്ടുകാരെക്കുറിച്ചൂ അവളോര്‍ത്തു,അവളുടെ പഴയ വീട്ടിലേക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചു,അങ്ങനെ താങ്ങാനാവാത്ത ദുഖവുമായി അവള്‍ വീട്ടില്‍ തിരിച്ചെത്തി,എന്നാല്‍ ഇതുവരെയും അവരെ നോക്കിയില്ലെന്ന കാരണത്താല്‍ അച്കനും അമ്മയും അവളെ സ്വീകരിച്ചില്ല..ദുഖം താങ്ങാനാവാതെ പഴയ പൂന്തോട്ടത്തിലേക്കു അവളിറങ്ങി ഓടി,പക്ഷെ അവിടെ ചെന്നപ്പോള്‍ അവളുടെ പഴയ പൂന്തോട്ടത്തിന്റെ സ്താനത്ത് കുറെ ഉണങ്ങിയ ഇലകള്‍ മാത്രം...ഒന്നു കരയാന്‍ പോലും ആവാതെ നിസ്സഹായതയായി നോക്കി നിന്നു അവസാനം അവള്‍ക്കേറ്റവും എഷ്ടപ്പെട്ട പൂന്തോട്ടത്തിലേക്കു അവളിറങ്ങി ഓടി,പക്ഷെ അവിടെ ചെന്നപ്പോള്‍ അവളുടെ പഴയ പൂന്തോട്ടത്തിന്റെ സ്താനത്ത് കുറെ ഉണങ്ങിയ ഇലകള്‍ മാത്രം..ഈ ലോകത്തില്‍ നിന്നും താന്‍ ഒറ്റപ്പെട്ടതായി തോന്നി . ഒന്നു കരയാന്‍ പോലും ആവാതെ തകര്‍ന്ന മനസുമായി അവള്‍ ദൂരേക്കു നോക്കി അപ്പോളും ഒരു പോറല്‍ പോലും ഇല്ലാത്ത തെളിഞ്ഞ നീലാകാശം മാത്രം അവള്‍ക്കു മുന്നില്‍....................................

Tuesday, February 3, 2009

സ്വപ്നം


ഞാന്‍
ഒരു കാറ്റായിരുന്നെങ്കില്‍ ....
ഒരു പൂവായിരുന്നെങ്കില്‍ ...
ഒരു പുഴുവായിരുന്നെങ്കില്‍ ...
ഒരു പൂമ്പാറ്റ ആയിരുന്നെങ്കില്‍ ...

ഈ ലോകത്തിലെ ഗെതിവികതികലില്‍ പെട്ടു മനസു കൊടുമ്പിരികൊള്ളില്ലായിരുന്നു...



Friday, June 29, 2007

ഞാന്‍ കണ്ട ഒരു സ്വപ്നം (തുടക്കം)

വിശാലമായ കടല്‍..അങ്ങു ദൂരെ അറ്റം വരെ കാണാം..ഡോള്‍ഫിനെ ഒക്കെ കളിപ്പിക്കുന്നതു ടിവിയില്‍ കാണാറില്ലേ..?..അതു പോലെ തെളിഞ്ഞ കടല്‍. തീരത്ത് നല്ല വെള്ള മണല്‍ പരപ്പ്. കരയ്ക്കു അടുത്തായി ഒരു കുഞ്ഞു കളി വള്ളം. അതില്‍ എന്റെ കൂട്ടുകാര്‍ എല്ലാരും..ഞാന്‍ അങ്ങനെ നോക്കി നിന്നു. ഞാന്‍ എന്തേ അതില്‍ കയറിയില്ലാ..അറിയില്ല. പക്ഷെ ഞാന്‍ അവരുടെ കൂടെ കയറിയല്‍ പോലെയായിരുന്നു എന്റെ സന്തോഷം. ഞാന്‍ അങ്ങനെ നോക്കി നിന്നു. അപ്പോള്‍ ആ വള്ളം കരയോടടുത്തു വന്നു. അല്‍പ നേരം കഴിഞ്ഞപ്പോള്‍ ആകാശത്തു നിന്നും തിളങ്ങുന്ന വര്‍ണ്ണക്കടലാസുകള്‍ ഞങ്ങളെ തഴുകി താഴേക്കു വീണു. എല്ലാവരും അതു നോക്കി നിന്നു. ഹായ് എന്തു രസമായിരുന്നെന്നോ..കാണാന്‍ ?ഞാന്‍ രണ്ടു കയ്യും എന്റെ കവളില്‍ വച്ചു മുകളിലോട്ടു നോക്കി കുറേ നേരം നിന്നു. അവ എന്റെ ചുറ്റും ഇപ്പോഴും പൊഴിഞ്ഞു കൊണ്ടിരിക്കുന്നു. കൂട്ടുകാരെല്ലാം ഓടിച്ചെന്നു വര്‍ണ്ണക്കടലാസെല്ലാം പേറുക്കി എടുക്കുന്നു. സന്തോഷം കൊണ്ടു കയ്യടിച്ചു തുള്ളിച്ചാടുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെ ആയി ഞാന്‍ ..

അങ്ങനെ നില്‍ക്കുമ്പോള്‍ എല്ലാവരും കിട്ടിയ വര്‍ണ്ണക്കടലാസുകളുമായി അവരവരുടെ വീട്ടിലേക്കു ഓടിപ്പോകുന്നു. എന്തിനാ അവര്‍ ഓടിപ്പോകുന്നേ..എന്താ അവരെന്റെ കൂടെ നില്‍ക്കാത്തേ..? എന്റെ മനസ്സു വേദനിച്ചു..ഞാന്‍ ചുറ്റും നോക്കി. എന്റെ കൂട്ടുകാരെല്ലാം എന്നെ വിട്ടു പോയിരിക്കുന്നു. തിളങ്ങുന്ന ഒരു കടലാസു കഷണം പോലും എനിക്കു ബാക്കി വച്ചില്ല. ഒന്നും കാണുന്നില്ലാ..എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

അവസാനം അതാ ഒരു മൂലയില്‍ ഒരു ചെറിയ തിളങ്ങുന്ന കടലാസ്! ഒരു നക്ഷ്ത്രം പോലെ തിളങ്ങുന്നു അത്..എനിക്കു സന്തോഷം തോന്നി. ഞന്‍ അതിനടുത്തേക്ക് ഓടിച്ചെന്നു. എനിക്കു വേണ്ടി ഒളിച്ചിരുന്നതാവും ആരും കാണാതെ ..ഒരു പൂമ്പാറ്റയെ പിടിക്കുന്നതു പോലെ ഞാന്‍ പതിയെ കുനിഞ്ഞു കയെത്തി അതിനെ പിടിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്തെത്തി.....പ്ക്ഷെ പെട്ടെന്ന് ആരോ അതു തട്ടി എടുത്തു കൊണ്ട് ഓടിപ്പോയി. അവള്‍ ദൂരെ നിന്ന് എന്നെ തിരിഞ്ഞു നോക്കി ചിരിക്കുന്നു. അവള്‍ ഓടി മറയുന്ന വരെ നിറകണ്ണുകളോടെ ഞാന്‍ നോക്കി നിന്നു.